പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാലിന് ഒപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ച്  മീന.


പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നവെന്നതു തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പൃഥ്വിരാജ് ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. ഇപോഴിതി ബ്രോ ഡാഡി ചിത്രത്തിന്റെ ചിത്രീകരണം അവസാനിക്കുമ്പോള്‍ സംവിധായകനും നായകനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നായിക മീന.

View post on Instagram

സംവിധായകൻ ഗംഭീര നടനും നിങ്ങളുടെ നായകൻ ഒരു ഇതിഹാസവുമാകുമ്പോള്‍ അത് എന്തൊരു മികച്ച അനുഭവമാണ് എന്നാണ് മീന പറയുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ഫോട്ടോയും മീന പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മോഹൻലാലിന്റെ നായികയായിട്ട് തന്നെയാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ തന്നെ അഭിനയിക്കുന്ന സംവിധായകൻ പൃഥ്വിരാജിന്റെ ജോഡി. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.