അര്‍ജുൻ അശോകൻ ജോജു ജോര്‍ജ് ചിത്രം വരവില്‍.

മാസ്സ് ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്‍തു ജോജു ജോർജ്ജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ "വരവ്" ൽ അർജുൻ അശോകനും ഒരു പ്രധാന കഥാപാത്രം ആയി എത്തുന്ന ചിത്രത്തിൽ മുരളി ഗോപിയും ഭാഗമാകുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ "വരവ് "ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും.ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു.

98 ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണത്തിൽ ആക്ഷൻ രംഗങ്ങൾ കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ.ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ,കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവ്സി മാസ്റ്റർ,മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു. "വരവ്" ന്റെ ആക്ഷൻരംഗങ്ങഗംഭീരമാക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായവാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു.ദീപക് പറമ്പോൽ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ,അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രെയ്‌ ബ്ലിറ്റ്സ് നെറ്റ്സോവ്‌ വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരും ചിത്രത്തിൽ പ്രധാവേഷങ്ങളിലെത്തുന്നു.

മൂന്നാർ, മറയൂർ, കാതലൂർ, തേനി, കോട്ടയം, വാഗമൺ , മുണ്ടക്കയം, എറണാകുളം, തിരുവനന്തപുരം, പൂപ്പാറ എന്നീ ലൊക്കേഷനുകളിലായി 98 ദിവസങ്ങൾ കൊണ്ടാണ് "വരവ്" ന്റെ ചിത്രീകരണം പൂർത്തിയായത് ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുന്നു.

ഷാജി കൈലാസിൻ്റെ വിജയ ചിത്രങ്ങൾ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് വരവിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - എസ്. ശരവണൻ , സംഗീതം ഒരുക്കുന്നത് സാം സി എസ് ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി തോമസ്, എഡിറ്റർ - ഷമീർ മുഹമ്മദ് , ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ് ,സൗണ്ട് ഡിസൈൻ - രാമകൃഷ്‍ണൻ എംആർ , കലാസംവിധാനം സാബു റാം , മേക്കപ്പ് സജി കാട്ടാക്കട , കോസ്റ്റ്യും ഡിസൈൻ - സമീറ സനിഷ് , ഹെഡ് ഓഫ് പ്രൊഡക്ഷൻ - റോൺ ഐസക്ക് തോമസ് , പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത് , മാനേജർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ് , പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി , സ്റ്റിൽസ് ഹരിതിരുമല , മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത് ,വിശ്വാൽ പ്രൊമോഷൻ -സ്നാകെപ്ലാന്റ് , പി ആർ ഒ മഞ്ജു ഗോപിനാഥ്‌ എന്നിവരാണ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക