'മാധ്യമങ്ങള്‍ പലപ്പോഴും എന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ചിലര്‍ വളരെ ബഹുമാനത്തോടെ ചോദിക്കുമ്പോള്‍ മറ്റ് ചിലര്‍ പ്രകോപനമുണ്ടാക്കാനായി ചോദിക്കും.' 

മുംബൈ: അര്‍ജ്ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും ഇടയ്ക്കിടെ അഭ്യൂഹങ്ങള്‍ ഉണ്ടാവാറുണ്ട്. ഇപ്പോളിതാ വിവാഹകാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് അര്‍ജ്ജുന്‍ കപൂര്‍. അടുത്തൊന്നും വിവാഹമില്ലെന്നാണ് അര്‍ജ്ജുന്‍ പറയുന്നത്. ഇപ്പോഴൊന്നും വിവാഹമില്ല, വിവാഹിതനാകുകയാണെങ്കില്‍ അതിനെക്കുറിച്ച് പറയും, അതുമറച്ചുവയ്ക്കില്ല. ഇപ്പോള്‍ ഞാന്‍ ജോലിയിലാണ്. ലോകം എന്ത് പറയുന്നു എന്നത് തന്‍റെ വിഷയമല്ലെന്നും അര്‍ജ്ജുന്‍ പറയുന്നു.

മാധ്യമങ്ങള്‍ പലപ്പോഴും എന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ചിലര്‍ വളരെ ബഹുമാനത്തോടെ ചോദിക്കുമ്പോള്‍ മറ്റ് ചിലര്‍ പ്രകോപനമുണ്ടാക്കാനായി ചോദിക്കും. എന്നാല്‍ തന്‍റെ വ്യക്തി ജീവിതം സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ട്രോളുന്നതും അതിനെക്കുറിച്ച് കമന്‍റ് ചെയ്യുന്നതും ബഹുമാനത്തോടെയാണ് കാണുന്നത്. ഞാന്‍ അതിനെ അംഗീകരിക്കുകയോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കില്‍ എന്നെ ഇതൊക്കെ ബാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോളങ്ങനെയല്ലെന്നും അര്‍ജ്ജുന്‍ കപൂര്‍ പറയുന്നു.