ഹിന്ദി സിനിമയിലെ തിരക്കേറിയ താരം അര്‍ജുന്‍ റാംപാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അര്‍ജുന്‍ റാംപാലിന്‍റെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് ഇത്. 

ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭഗവന്ത് കേസരി'. ബാലയ്യയുടെ മാസ് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. നേരത്തെ തന്നെ ഇറങ്ങിയ ചിത്രത്തിന്‍റെ ടീസര് ഇതിന് തെളിവാണ്. വീര സിംഹ റെഡ്ഡി, അഖണ്ഡ തുടങ്ങിയ വന്‍ ഹിറ്റുകള്‍ക്ക് ശേഷം വന്‍ ബോക്സോഫീസ് വിജയം തന്നെയാണ് ഈ ചിത്രത്തിലൂടെ ബാലയ്യ ഫാന്‍സ് പ്രതീക്ഷിക്കുന്നത്. അനില്‍ രവിപുഡിയാണ് ‘ഭഗവന്ത് കേസരി'യുടെ സംവിധാനം.

അതേ സമയം ഹിന്ദി സിനിമയിലെ തിരക്കേറിയ താരം അര്‍ജുന്‍ റാംപാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അര്‍ജുന്‍ റാംപാലിന്‍റെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍റെ ചിത്രത്തിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് അവസാനിച്ചത്. ഇതിന് പിന്നാലെ ഇദ്ദേഹം ബാലകൃഷ്ണയ്ക്കൊപ്പം ഉള്ള ചിത്രങ്ങളോടെ ഒരു നീണ്ട കുറിപ്പ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.

തന്‍റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘ഭഗവന്ത് കേസരി'യെന്നും അതില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ പരിഭ്രമം ഉണ്ടായിരുന്നു എന്നും അര്‍ജുന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ നന്ദമൂരി ബാലകൃഷ്ണയുടെ ഊര്‍ജ്ജം എല്ലാം നന്നാകുവാന്‍ സഹായിച്ചു. അദ്ദേഹം തനിക്ക് ഒരു മുതിര്‍ന്ന ജേഷ്ഠനെപ്പോലെയാണ് എന്നാണ് പോസ്റ്റില്‍ അര്‍ജുന്‍ റാംപാല്‍ പറയുന്നത്. അതേ സമയം സംവിധായകനെയും അണിയറക്കാരെയും അര്‍ജുന്‍ റാംപാല്‍ അഭിനന്ദിക്കുന്നുണ്ട്. 

View post on Instagram

സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് ‘ഭഗവന്ത് കേസരി' നിർമ്മിക്കുന്നത്. ഐ ഡോൺട് കെയർ എന്നാണ് ടൈറ്റിൽ പോസ്റ്ററിലെ ടാഗ് ലൈൻ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. എസ് തമന്‍ ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, ആക്ഷന്‍ കൊറിയോഗ്രഫി വി വെങ്കട്.

വീര സിംഹ റെഡ്ഡി എന്ന ചിത്രമാണ് ബാലയ്യയുടേതായി ഏറ്റവും റിലീസിനെത്തിയത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 12 ന് ആയിരുന്നു. മികച്ച ഇനിഷ്യല്‍ നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്നു തന്നെ 100 കോടിക്ക് മുകളില്‍ നേടിയിരുന്നു. അഖണ്ഡയ്ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ബാലയ്യ ചിത്രം കൂടിയാണ് ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. . തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്തിരുന്നു. 

"എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു": സോനം കപൂറിനോടും ദുല്‍ഖറിനോടും മാപ്പ് പറഞ്ഞ് റാണ

അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു; സന്തോഷം പങ്കുവച്ച് താരം