ടോവിനോ താരമായി എത്തുന്ന ഏറെനാളായി കാത്തിരുന്ന എആര്‍എം പ്രേക്ഷകരിലേക്ക്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യവിരുന്ന് എന്ന് വിശേഷിപ്പിക്കുന്ന ആരാധകർ ചിത്രത്തിന് ബ്ലോക്ബസ്റ്റർ വിജയം പ്രവചിക്കുന്നു.

കൊച്ചി : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏറെ കാലങ്ങൾക് ശേഷം മലയാളത്തിൽ വരുന്ന 3D ചിത്രമെന്ന വലിയ പ്രത്യേകതയും എആര്‍എമ്മിനുണ്ട് . മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത് . 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ് 

തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്‍റെ ചായാഗ്രഹണം നിർവഹിക്കുന്നത്.എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ.

'ഇതാണ് നമ്മുടെ മോളിവുഡ്': ടൊവിനോ, പെപ്പെ, ആസിഫ് യുവതാരങ്ങളുടെ വീഡിയോ വൈറല്‍

'എആര്‍എമ്മില്‍' മോഹന്‍ലാലിന്‍റെ 'സാന്നിധ്യം' ; സര്‍പ്രൈസ് പ്രഖ്യപിച്ച് ടൊവിനോ