Asianet News MalayalamAsianet News Malayalam

കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു; രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടർ

രാജാവിന്റെ മകൻ, മനു അങ്കിൾ, റൺബേബി റൺ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്

art director sabu pravadas passes away SSM
Author
First Published Oct 27, 2023, 11:12 AM IST

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് തിരുവനന്തപുരത്തുണ്ടായ വാഹന  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിൾ, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, പാര്‍വ്വതീപരിണയം, റൺബേബി റൺ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്.

സിനിമാ റിവ്യു ബോബിംഗോ?, പൊലീസ് കേസില്‍ വാദങ്ങളും പ്രതിവാദങ്ങളും

ഐ എഫ് എഫ് കെ അടക്കമുള്ള ചലച്ചിത്ര മേളകളുടെ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്‍ സ്ഥാപക നേതാവാണ്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരൻറെ മകനാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios