ജീവിക്കാനുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്ന ഇന്ത്യന്‍ ഭരണഘടനയിലെ പരമപ്രധാന വകുപ്പുകളില്‍ ഒന്നാണ് 'ആര്‍ട്ടിക്കിള്‍ 21'. ഈ പേരില്‍ ഇപ്പോഴിതാ മലയാളത്തില്‍ ഒരു സിനിമയെത്തുന്നു. നവാഗതനായ ലെനിന്‍ ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ലെന, ബിനീഷ് കോടിയേരി, രോമാഞ്ച് രാജേന്ദ്രന്‍, മാസ്റ്റര്‍ ലെസ്‍വിന്‍, മാസ്റ്റര്‍ നന്ദന്‍, രാജേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അതിഥിതാരമായി ജോജു ജോര്‍ജ്ജും ഉണ്ട്. അജു വര്‍ഗീസിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ഏറെ ഗൗരവമേറിയതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. ഛായാഗ്രഹണം അഷ്‍കര്‍. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പിആര്‍ഒ എ എസ് ദിനേശ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിദേഷ് ദേവസി. വാക്ക് വിത്ത് സിനിമയുടെ ബാനറില്‍ ജോസഫ് ധനൂപ്, പ്രസീന എന്നിവരാണ് നിര്‍മ്മാണം.