കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനാണ് അബ്ബാസ്.

കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ അടക്കം ശ്രദ്ധേയനായ നടനാണ് അബ്ബാസ്. തമിഴകത്ത് ആയിരുന്നു അബ്ബാസ് നായകനായി സജീവമായത്. വിജയ നായകനായി മാറാൻ അബ്ബാസിന് ആയിരുന്നില്ല. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അബ്ബാസിന്റെ വ്യക്തിജീവിതമാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അബ്ബാസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ന്യൂസിലാൻഡില്‍ പോയിട്ടാണ് താൻ ജോലി നോക്കിയത് എന്ന് അബ്ബാസ് പറയുന്നു.

സിനിമയില്‍ ഇന്ന് ഇടവേളയെടുത്താലും ഒരു സിനിമ നടൻ എന്താണ് ചെയ്യുന്നത് എന്ന് ഇന്ത്യയില്‍ ആള്‍ക്കാര്‍ നോക്കും. എന്നാല്‍ ന്യൂസിലാൻഡില്‍ എന്നെ അങ്ങനെ നോക്കാൻ ആരുമില്ല. പെട്രോള്‍ പമ്പില്‍ ജോലിയെടുത്തു. ബൈക്ക് മെക്കാനിക്കായി. കണ്‍സ്ട്രക്ഷൻ സൈറ്റില്‍ ജോലിയെുത്തുവെന്നും അബ്ബാസ് പറയുന്നു. തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളാണ് അബ്ബാസ് പറയുന്നത്. ആത്മഹത്യാപ്രവണതയുള്ള ടീനേജേഴ്‍സിനെ അത്തരം ചിന്തകളില്‍ നിന്നും മാറ്റാൻ ബോധവത്കരണം നടത്തുന്നതിനായി താൻ ഓസ്ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിങ്ങിൽ സർട്ടിഫിക്കേഷൻ കോഴ്‍സ് ചെയ്‍തുവെന്നും അബ്ബാസ് പറയുന്നു.

ആത്മഹത്യാ ചിന്തയുള്ള കുട്ടിയായിരുന്നു താനെന്നും അബ്ബാസ് പറയുന്നു.

ഇനി സിനിമയിലേക്ക് വരുമോയെന്ന് അറിയില്ലെന്നുമാണ് അബ്ബാസ് പറയുന്നത്.