ദുല്‍ഖര്‍ നായകനാകുന്ന സിനിമയായ കുറുപ്പിന്റെ സ്‍നീക്ക് പീക് വീഡിയോയുടെ തമ്പ് ഇമേജിനെ കുറിച്ച് അഹാന കൃഷ്‍ണകുമാര്‍ പറഞ്ഞതും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തത വരുത്തി അഹാന കൃഷ്‍ണകുമാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയുടെ അക്കൗണ്ടില്‍ ആണ് അഹാന കൃഷ്‍ണകുമാര്‍ കമന്റിട്ടത്.  നല്ല വീഡിയോ, പക്ഷേ മോശം തമ്പ് നെയില്‍. നിങ്ങനെന്ന് പഠിക്കും എന്നായിരുന്നു കമന്റ്.  അടുത്ത സുഹൃത്തിന്റെ അക്കൗണ്ടിലാണ് ആ കമന്റിട്ടത് എന്ന് അഹാന കൃഷ്‍ണകുമാര്‍ പറയുന്നു. എന്നാല്‍ അതിനു താഴെ കുറുപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒന്നില്‍ നിന്ന് പ്രതികരണം വന്നു. അതിന് നീയേതാ എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായതോടെ അത് വ്യാജ അക്കൗണ്ട് ആണ് എന്ന് കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അഹാന കൃഷ്‍ണകുമാര്‍ പറഞ്ഞത് ശരിയാണ് എന്ന് വ്യക്തമാക്കി കുറുപ്പിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. വീഡിയോയ്‍ക്ക് ബ്ലാക് തമ്പ്‍നെയില്‍ കൊടുക്കാതെ മെച്ചപ്പെട്ട ഒന്ന് തെരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിന്റെ പോളിടെക്നിക് നിമിഷ് പഠിക്കേണ്ടിയിരിക്കുന്നുവെന്ന് എന്നാണ് ശ്രീനാഥ് പറഞ്ഞത്. എന്താലും യാഥാര്‍ഥ്യം അറിയാതെ ട്രോളുണ്ടാക്കുന്നവര്‍ ഇതുംകൂടി ശ്രദ്ധിക്കണമെന്നായിരുന്നു അഹാന കൃഷ്‍ണകുമാറിന്റെ പ്രതികരണം.