മോഡലായും നടിയായും ഒരുപോലെ തിളങ്ങുന്ന താരമാണ് അമേയ. തന്റെ ഫോട്ടോകള്‍ അമേയ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അമേയയുടെ ഫോട്ടോ മാത്രമല്ല ക്യാപ്ഷനും ചര്‍ച്ചയാകുകയാണ്. ലൈഫ് ഫുള്ളായി നിൽക്കുന്ന ഇൻസ്റ്റഗ്രാം, വാട്‍സ്ആപ്പ്, ഫേസ്ബുക്ക്‌ പ്രണയങ്ങൾക്കിടയിലും ഇപോഴും മരംചുറ്റി പ്രേമത്തിനായി കാത്തിരിക്കുന്നുവെന്നാണ് അമേയ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭരത് കെ ആര്‍ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

കൊവിഡിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെയും അടുത്തിടെ അമേയ ഫോട്ടോഷൂട്ടിലൂടെ രംഗത്ത് എത്തിയിരുന്നു.

മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.