അനുമോള്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമാകുന്നു.


മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് അനുമോള്‍. അനുമോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുമോളിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

സ്‍നേഹത്തില്‍ വിശ്വസിച്ച പെണ്‍കുട്ടിയെന്നാണ് അനുമോള്‍ ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ജാതിയും നിറവുമൊക്കെ നോക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ ഒരു ഫോട്ടോ പങ്കുവെച്ച് അനുമോള്‍ എഴുതിയിരുന്നു. നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് അനുമോള്‍ ആവശ്യപ്പെടുന്നത്. . വസ്‍ത്രങ്ങൾ, ആക്‌സസറൈസുകൾ, വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും മറ്റൊരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുമോള്‍ എഴുതിയിരുന്നു.

ടായ എന്ന സംസ്‍കൃത സിനിമയാണ് അനുമോള്‍ നായികയായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നമ്പൂതിരി സ്‍ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയില്‍ ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.