അനുശ്രീയുടെ ഫോട്ടോ ഷൂട്ട് അടുത്തിടെ വളരെ ശ്രദ്ധ നേടിയിരുന്നു. ലോക്ക് ഡൗണ്‍"കാലത്ത് ഒട്ടേറെ ഫോട്ടോ ഷൂട്ടുകളുമായി അനുശ്രീ രംഗത്ത് എത്തിയിരുന്നു. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടില്‍ സഹോദരൻ കരുതലായതിന്റെ അനുഭവം പറയുകയാണ് അനുശ്രീ. വെള്ളത്തില്‍ ഉള്ള ഫോട്ടോ ഷൂട്ട് ചെയ്യുമ്പോള്‍ സഹോദരൻ തന്റെ സുരക്ഷയ്‍ക്കായി എത്തിയിരുന്നുവെന്ന് പറയുന്ന അനുശ്രീ അതിന്റെ വീഡിയോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്.

രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഫോട്ടോ ഷൂട്ട് ചെയ്‍തത്. ഞാൻ പോസ് ചെയ്‍തു തുടങ്ങുന്നതിന് മുന്നേ മുങ്ങിയിരിക്കും. ഞാൻ പോസ് ചെയ്‍തു കഴിയുമ്പോള്‍ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു. എപ്പോഴും എനിക്ക് കരുത്താണ് ഏട്ടൻ എന്നും അനുശ്രീ പറയുന്നു.