മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി അനുശ്രീ.
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്‍ജു വാര്യര്‍. മഞ്‍ജു വാര്യര്‍ തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. താരങ്ങള്‍ അടക്കമുള്ളവര്‍ മഞ്‍ജു വാര്യരുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി എത്തുകയാണ് അനുശ്രീ.
മഞ്‍ജു വാര്യര്‍ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീ ആശംസകള്‍ നേരുന്നത്. കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ എന്ന വരികളാണ് അനുശ്രീ എഴുതിയിരിക്കുന്നത്. മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും അനുശ്രീ പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് മഞ്‍ജു വാര്യര്‍ക്ക് ആശംസകളുമായി എത്തുന്നത്.
മോഹന്റെ സാക്ഷ്യം എന്ന ചിത്രത്തിലൂടെ 1995ലാണ് മഞ്‍ജു വാര്യര്‍ വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് മഞ്‍ജു വാര്യര്‍ സ്വന്തമാക്കിയിട്ടുണ്ട്.
