മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുശ്രീയും സഹോദരനും തമ്മിലുള്ള കരുതലും സ്‍നേഹവും പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഇക്കാര്യം അനുശ്രീ നേരത്തെ പറഞ്ഞിട്ടുമുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ സഹോദരൻ അനൂപിന് ജന്മദിനാശംസകള്‍ നേര്‍ന്ന് അനുശ്രീ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരു മാറ്റവുമില്ലാതെ തുടരുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. സഹോദരന് കുഞ്ഞ് പിറക്കുന്നതിനെ കുറിച്ചും വിവാഹ വാര്‍ഷികത്തെ കുറിച്ചും നേരത്തെ അനുശ്രീ പറഞ്ഞത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

പ്രായം കൂടുംതോറും പക്വത കൂടും എന്നാണല്ലോ പ്രമാണം, എന്നിട്ടും നമ്മക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്? ആ ഇനി ഇപ്പൊ ഇങ്ങനെ അങ്ങു പോട്ടെയെന്നും അനുശ്രീ പറയുന്നത്. അനൂപിനെപ്പോലെ ഒരു സഹോദരനെ കിട്ടിയതില്‍ താൻ ഭാഗ്യവതിയാണ് എന്നും അനുശ്രീ പറയുന്നു.  തന്റെ സഹോദരന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് ഭാര്യ ആതിരയെന്ന് നേരത്തെ അനുശ്രീ അവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പറഞ്ഞിരുന്നു. അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടില്‍ പുഴയില്‍ തനിക്ക് സുരക്ഷയ്‍ക്കായി വന്ന സഹോദരൻ കാട്ടിയ കരുതലിനെ  കുറിച്ച് അനുശ്രീ പറഞ്ഞതും ശ്രദ്ധേയമായിരുന്നു.