ഭാവനയുടെ അച്ഛൻ ജി ബാലചന്ദ്ര മേനോന്റെ ആറാം  ഓര്‍മദിനമാണ് ഇന്ന്.

മലയാളി പ്രേക്ഷകര്‍ എന്നും സ്‍നേഹത്തോടെ കാണുന്ന നടിയാണ് ഭാവന (bhavana).ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അച്ഛന്റെ ഓര്‍മ ദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന.

ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛൻ ജി ബാലചന്ദ്ര മേനോൻ അന്തരിച്ചത് 2015 സെപ്റ്റംബറിലാണ്. നിങ്ങളില്ലാതെ ആറ് വര്‍ഷം എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. അച്ഛനെ മിസ് ചെയ്യുന്നതിനെ കുറിച്ചും ഭാവന ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയിരിക്കുന്നു.

വിവാഹശേഷം നടി ഭാവന ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.


ഇൻസ്പൊക്ടര്‍ വിക്രം എന്ന ചിത്രമാണ് ഒടുവില്‍ ഭാവനയുടേതായി റിലീസ് ചെയ്‍തത്. പ്രജ്വല്‍ ദേവ്‍‍രാജ് ആണ് ചിത്രത്തില്‍ ഭാവനയുടെ നായകനായി എത്തിയത്. ശ്രീ നരസിംഹ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും സംവിധായകൻ ശ്രീ നരസിംഹയാണ്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രം മികച്ച വിജയവും സ്വന്താക്കിയിരുന്നു. പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡി ആയിട്ടായിരുന്നു ചിത്രത്തില്‍ ഭാവന അഭിനയിച്ചത്.