ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ സജീവമല്ലെങ്കിലും അന്യഭാഷകളില്‍ ഭാവന മികച്ച ചിത്രങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുമുണ്ട് ഭാവന. ഇപോഴിതാ ഭാവനയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ഹലോ ജൂണ്‍ എന്നാണ് ക്യാപ്ഷനായി ഭാവന എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭാവനയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇൻസ്‍പെക്ടര്‍ വിക്രം സിനിമയാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു ചിത്രത്തില്‍ ഭാവനയുടെ നായകനായി എത്തിയത്.

വൻ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു ഇൻസ്‍പെക്ടര്‍ വിക്രം.