വിജയ് നായകനാകുന്ന പുതിയ സിനിമ മാസ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ആകുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 13ന് തിയറ്റര്‍ റിലിസായിട്ടാണ് എത്തുക. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിജയ്‍യെ അഭിനന്ദിച്ച് ധനുഷ് രംഗത്ത് എത്തിയതാണ് ചര്‍ച്ച. സിനിമ ഒടിടി റിലീസ് ഉണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ആകുന്നതിനാണ് ധനുഷ് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വിജയ്‍ സാറിന്റെ മാസ്റ്റര്‍ ജനുവരി 13ന് റിലീസ് ആകും. സിനിമ സ്‍നേഹികള്‍ക്ക് ഇത് സന്തോഷം പകരുന്ന വാര്‍ത്തയാണ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കം ഒപ്പം സിനിമ കാണുന്നത് തിയറ്റര്‍ സംസ്‍കാരത്തെ വീണ്ടും ഉണര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. തിയറ്റര്‍ അനുഭവത്തെ പോലെ മറ്റൊന്നില്ലെന്നും ധനുഷ് പറയുന്നു. ഒടിടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സിനിമ തിയറ്ററില്‍ തന്നെ എത്തുന്നതിന്റെ സന്തോഷമാണ് എല്ലാവരും പങ്കുവയ്‍ക്കുന്നത്.

ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. വാത്തി എന്ന ഗാനം ഒട്ടേറെ പേര്‍ കണ്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.