Asianet News MalayalamAsianet News Malayalam

'എല്ലാം തുടങ്ങിയത് അവിടെ നിന്നാണ്', കാതല്‍ കൊണ്ടേയ്‍നെ കുറിച്ച് ധനുഷ് പറയുന്നു

കാതല്‍ കൊണ്ടേയ്‍നെ കുറിച്ച് ധനുഷ്.

Artist Dhanush share his photo
Author
Kochi, First Published May 7, 2021, 3:46 PM IST

ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാവായ ധനുഷ് ആദ്യകാല ചിത്രങ്ങള്‍ മുതല്‍ തന്നെ ശ്രദ്ധേയനായിരുന്നു. കാതല്‍ കൊണ്ടേൻ എന്ന ചിത്രത്തിന്റെ ഫോട്ടോകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധനുഷ് ഇപോള്‍. ധനുഷിന് വലിയ അഭിനന്ദനം ലഭിച്ച കഥാപാത്രമായിരുന്നു ചിത്രത്തിലേത്. എല്ലാം തുടങ്ങിയത് അവിടെ നിന്നാണ് എന്നാണ് ധനുഷ് പറയുന്നു.

കാതല്‍ കൊണ്ടേയ്‍ന് ഞങ്ങള്‍ എടുത്ത ആദ്യ ചിത്രങ്ങള്‍. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. അരവിന്ദ് കൃഷ്‍ണയാണ് ചിത്രങ്ങള്‍ എടുത്തത്. സംവിധാനം ചെയ്‍തത് ശെല്‍വരാഘവനുമെന്നും ധനുഷ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതുന്നു.

ധനുഷിന്റെ സഹോദരൻ തന്നെയാണ് സംവിധായകൻ ശെല്‍വരാഘവൻ.

കുട്ടിക്കാലത്ത് മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ഒരു കൗമാരക്കാരന്റെ കഥാപരിസരമായിരുന്നു ചിത്രം. ധനുഷിന് വലിയ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് ഇത്. സോണിയ അഗര്‍വാളായിരുന്നു നായിക. ശെല്‍വരാഘവനോട് എന്നും നന്ദിയും കടപ്പാടുമുണ്ടായിരിക്കുമെന്നാണ് സിനിമ റിലീസ് ചെയ്‍ത് 17 വര്‍ഷം കഴിയുമ്പോള്‍ ധനുഷ് പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോയും ധനുഷ് ഷെയര്‍ ചെയ്‍തിരിക്കുന്നു. കുട്ടിക്കാലത്ത് ചൂഷണം നേരിട്ട ഒരു കൗമാരക്കാരന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. വളര്‍ന്നപ്പോള്‍ സഹപാഠിയായ ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്ന വിനോദിന്റെ കഥ. പക്ഷേ  പെണ്‍കുട്ടിക്ക് മറ്റൊരാളോടാണ് പ്രണയമെന്ന് വിനോദ് തിരിച്ചറിയുന്നു. തന്നെ സുഹൃത്തായി മാത്രമായിട്ട് കരുതുന്നത് എന്ന് തിരിച്ചറിയുന്നു. അത് വിനോദില്‍ ഉണ്ടാക്കുന്ന മാറ്റവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.  വിനോദിന്റെ മാനസിക ഭ്രമങ്ങള്‍ മികവോടെ ധനുഷ് പകര്‍ത്തിയിരുന്നു. ദിവ്യ എന്ന നായികയായി സോണിയ അഗര്‍വാളും അഭിനയിച്ചു. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരുന്നു ചിത്രം. അരവിന്ദ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios