ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തില്‍.

കിടുക്കാച്ചി അളിയൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിക്കുന്നു. കെ എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ് കുമാർ ആർ ചിറയിൻകീഴ് നിർമ്മിക്കുന്നു. ഡി ഒ പി പ്രദീപ് നായർ കൈകാര്യം ചെയ്യുന്നു. ജാഫർ ഇടുക്കി വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത നടി അനുസിത്താരയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയത്. കോ പ്രൊഡ്യൂസർസ് ലീന മധുസൂദനൻ നായർ, ബീന പ്രമോദ്, ശ്രീജ രതീഷ് കുമാർ ആർ. തിരക്കഥ സംഭാഷണം തോമസ് തോപ്പിൽ കുടി, കെഎം ബഷീർ പൊന്നാനി.

കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്റെ മേമ്പടിയോടു കൂടിയാണ് പറഞ്ഞിരിക്കുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, കരമന സുധീർ, സലീം ഹസൻ, ഉണ്ണിരാജ്, സണ്ണി നിലമ്പൂർ, ടോണി, ഉണ്ണിനായർ, അരിസ്റ്റോ സുരേഷ്, കോബ്ര രാജേഷ്, രതീഷ് കുമാർ,വിനോദ് ദക്ഷ,സുമിൻനായർ,അൻസിബ ഹസ്സൻ, ലക്ഷമിപ്രിയ, ലാമിയറോബിൻ,സനുജ, വരദ, ലതാ ദാസ്, സജിത ബേട്ടി, കുളപ്പുള്ളി ലീല, മായാ കൃഷ്‍ണ, സാന്റാ മരിയ,കാമറൂൺ,ലക്ഷ്മി അനിൽ, നിതാ രാധ, സോഫിയ, ശിവമിത്ര, നിമ്മി സുനിൽ, മഹിമ, അനു അൻസില, ഹന ആന്റണി, ആന്മിയ ആന്റണി, രുഷ്ദ സജ്ന, ഭാനുപ്രിയ,ലത്തീഫ് കുറ്റിപ്പുറം,ജലീൽ തിരൂർ, ഫാറൂഖ്, റസാഖ് ഗുരുവായൂർ, ശ്രീ, ഉദീഷ്,ബൈജു ശങ്കർ,ബേബി റീവ്, ബേബി കാർത്തിക് എന്നിവരാണ് അഭിനേതാക്കൾ.

എഡിറ്റിംഗ് കപിൽ കൃഷ്‍ണ. ബാഗ്രൗണ്ട് സ്കോർ സുരേഷ് നന്ദൻ. പ്രൊജക്റ്റ് ഡിസൈനർ സണ്ണി നിലമ്പൂർ. മ്യൂസിക് സുരേഷ് നന്ദൻ , സമദ് പ്രിയദർശിനി, മിഥിലേഷ് ചോളക്കൽ. ആർട്ട് ഡയറക്ടർ സുബൈർ സിന്ദഗി.മേക്കപ്പ് രാജേഷ് രവി.കോസ്റ്റ്യൂമർ പ്രസാദ് നാരായണൻ. പ്രൊഡക്ഷൻ കൺട്രോളർ സ് ഷജിത്ത് തിക്കോടി , രാജേഷ് നെയ്യാറ്റിൻകര. ലിറിക്സ് ടിറ്റോ പി തങ്കച്ചൻ, സമദ് പ്രിയദർശി, സറുദാസ്, രതീഷ് കുമാർ ആർ, സുരേഷ് ഉത്രാടം, വി പി ശ്രീകണ്ഠൻ നായർ.കൊറിയോഗ്രാഫർ ജിതിൻ വെള്ളിമല, അഭിലാഷ്. സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരൻ സ്റ്റുഡിയോ, കെജിഎഫ് ഫുൾ സ്ക്രീൻ സിനിമാസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധി കെ സഞ്ജു. അസോസിയറ്റ് ഡയറക്ടർ നൗഷിദ് ആലിക്കുട്ടി,രശ്മിപ്രിയ.കളറിസ്റ്റ് സുരേഷ് എസ് ആർ. സൗണ്ട് എഫക്ട് എൻ.സാബു ചെറുവള്ളൂർ.വി എഫ് എക്സ് ഷിർദെ ഫിലിം സ്റ്റുഡിയോ.സ്റ്റിൽസ് അനു പള്ളിച്ചൽ. ഡിസൈനർ ഡാവിഞ്ചി സ്റ്റുഡിയോ. പിആർഒ എം കെ ഷെജിൻ.