മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. കുറച്ച് മാസം മുമ്പാണ് ദിവ്യാ ഉണ്ണിക്ക് ഒരു മകള്‍ ജനിച്ചത്. ദിവ്യാ ഉണ്ണിയുടെയും മകളുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകള്‍ താളവും കൊട്ടുമൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് ദിവ്യാ ഉണ്ണി പറയുന്നു. മകളുടെ ചോറൂണ് ചടങ്ങിന്റെ വിശേഷം ദിവ്യാ ഉണ്ണി നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി മകളുടെ വിശേഷങ്ങള്‍ പറയുന്നത്.

വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നുവെന്ന് ദിവ്യാ ഉണ്ണി പറയുന്നു.പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചുവെന്നും ദിവ്യാ ഉണ്ണി പറയുന്നു.  ഐശ്വര്യ എന്നാണ് മകളുടെ പേര്. 2018ലായിരുന്നു ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യാ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. അര്‍ജുനും മീനാക്ഷിയും ദിവ്യാ ഉണ്ണിക്കൊപ്പമാണ് താമസം.