മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മകൻ ദുല്‍ഖര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മമ്മൂട്ടിക്ക് സ്‍നേഹ ചുംബനം നല്‍കുന്ന ഫോട്ടോയാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ. എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവൻ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. അങ്ങയോടൊപ്പം ചെലവഴിക്കാനാവുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും. അങ്ങയെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം. നിങ്ങൾ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ, ഞങ്ങൾ അങ്ങയെ അനന്തമായി സ്നേഹിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.