മലയാളികളുടെ പ്രിയ താരമാണ് ഫഹദിന്റെ ഭാര്യ കൂടിയായ നസ്രിയ. ഇവരുടെ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു നടനായ ഫര്‍ഹാനും പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഫര്‍ഹാനും നസ്രിയയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സഹോദരിയും സഹോദരനും ഒന്നിച്ചുള്ള മറ്റൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഫര്‍ഹാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിസ്റ്റര്‍ ലോയ്‍ക്കൊപ്പം എന്ന് പറഞ്ഞാണ് ഫോട്ടോ.

നമുക്ക് ഫോട്ടോയ്‍ക്ക് പോസ് ചെയ്‍താലോയെന്ന് ഫര്‍ഹാൻ ചോദിക്കുന്നു. ഉടൻ തന്നെ സിസ്റ്റര്‍ ലോ റെഡ്ഡി എന്ന് പറയുന്നുവെന്നും ക്യാപ്ഷനുണ്ട്. എന്തായാലും ഫര്‍ഹാനും നസ്രിയയും ഒന്നിച്ചുള്ള ഫോട്ടോയ്‍ക്ക് ഒട്ടേറെ ആരാധകരാണ് കമന്റിടുന്നത്. മനോഹരിയാണ് നസ്രിയ എന്ന് ചിലര്‍ പറയുന്നു. സഹോദരിയും സഹോദരനും ഒന്നിച്ചുള്ള ഫോട്ടോ ചിലര്‍ അഭിനന്ദിക്കുന്നു. വളരെ ക്യൂട്ടാണ് നസ്രിയ എന്നാണ് അനുപമ പരമേശ്വരൻ പറയുന്നത്.

നസ്രിയ ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയാണ്.

നാനിയുടെ നായികയായി അണ്ടെ സുന്ദരാനികി എന്ന സിനിമയിലാണ് നസ്രിയ അഭിനയിക്കുന്നത്.