Asianet News MalayalamAsianet News Malayalam

‘സ്ത്രീ തന്നെ ധനം' ശക്തമായ നിയമവും പഴുതുകളില്ലാത്ത നടപടിയും വേണമെന്ന് ഗിന്നസ് പക്രു

സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കള്‍ തീരുമാനിക്കണം.

artist guinness pakru post about vismaya case
Author
Kochi, First Published Jun 23, 2021, 3:47 PM IST

സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സമൂഹത്തിന്റെ വിവിധ കോണുകളിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. താരങ്ങൾ അടക്കം നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ​നടൻ ​ഗിന്നസ് പക്രു പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കള്‍ തീരുമാനിക്കണം. വാങ്ങിക്കുന്നവരെ സമൂഹം കുറ്റപ്പെടുത്തുകയും അവരെ ശിക്ഷിക്കാന്‍ കൃത്യമായ നിയമ നടപടിയും വേണമെന്നാണ് പക്രു പറയുന്നു. 

​ഗിന്നസ് പക്രുവിന്റെ പോസ്റ്റ്

കൊടുക്കില്ലെന്ന് മാതാപിതാക്കളും
വാങ്ങുന്നോൻ്റെ ഒപ്പം പോവില്ലെന്ന് കുട്ട്യോളും
വാങ്ങില്ലെന്ന് ചെക്കനും
അറിഞ്ഞാൽ അയ്യേ നാണക്കേടെന്നു സമൂഹവും... 
ഒപ്പം ശക്തമായ നിയമവും...പഴുതുകളില്ലാത്ത നടപടിയും വേണം.....
സ്ത്രീ തന്നെ.... ധനം..ആദരാഞ്ജലികൾ മോളെ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios