ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുതെന്നും മനഃപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു എന്നുമാണ് മമ്മൂട്ടി പറഞ്ഞതെന്നും ജയറാം പറഞ്ഞു.

ദ്യമായി ടെലിവിഷനിൽ വാർത്ത വായിച്ച അനുഭവം പങ്കുവച്ച് നടൻ ജയറാം. തിരുവോണത്തിന്റെ ഭാഗമായി ഗായകനായ ജയചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിൽ അവതരിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ജയറാം തന്റെ വാര്‍ത്താ അനുഭവം പങ്കുവെച്ചത്. 2006ലെ തിരുവോണ നാളിലായിരുന്നു ഏഷ്യാനെറ്റിന് വേണ്ടി ജയറാം വാര്‍ത്താ അവതാരകനായി എത്തിയത്.

വാര്‍ത്ത വായിക്കാന്‍ എത്തിയപ്പോള്‍ എങ്ങനെ വായിക്കണം എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. വര്‍ത്തമാനം പറയും പോലെ വാര്‍ത്ത വായിക്കാന്‍ പറ്റില്ലല്ലോ. കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തണം, വാര്‍ത്തകള്‍ക്ക് വ്യക്തതയും കൃത്യതയും ഉണ്ടാവണം തുടങ്ങിയ ടെന്‍ഷനായിരുന്നു. 

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് രാജി വെച്ചതും ആ ദിവസമായിരുന്നുവെന്നും വാര്‍ത്ത വായിക്കാന്‍ കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു രാജി പ്രഖ്യാപനം ഉണ്ടായതെന്നും ജയറാം ഓര്‍ത്തെടുത്തു. 

വാര്‍ത്ത വായിച്ച ശേഷം മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചുവെന്നും ജയറാം അറിയിച്ചു. ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുതെന്നും മനഃപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു എന്നുമാണ് മമ്മൂട്ടി പറഞ്ഞതെന്നും ജയറാം പറഞ്ഞു.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona