ജയറാമിന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.
മലയാളികളുടെ എന്നത്തെയും കുടുംബനായകനാണ് ജയറാം. ഒട്ടേറെ കുടുംബചിത്രങ്ങളിലൂടെ വിജയ നായകനായി മാറിയ നടൻ. ഒട്ടേറെ ഹിറ്റുകള്‍ ജയറാമിന്റേതായിട്ടുണ്ട്. ഇപോഴിതാ ജയറാമിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജയറാം തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.
അടുത്തകാലത്ത് പ്രായം കുറയുന്നതുപോലെയാണ് ജയറാമിനെ കാണുമ്പോഴെന്നാണ് എല്ലാവരും പറയുന്നത്. ഓരോ ദിവസവും കഴിയുമ്പോള്‍ ലുക്ക് ഗംഭീരമാകുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്കും കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുത്തം പുതു കാലൈ എന്ന ചിത്രമാണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയറാമിന്റെ അഭിനയം ഏറെ ആകര്‍ഷകമായിരുന്നു. എന്തായാലും ജയറാമിന്റെ ഫോട്ടോ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
രാജ്യം പത്മശ്രീ നല്‍കി ആദരിച്ച താരമാണ് ജയറാം.
കുടുംബപ്രേക്ഷകരുടെ പ്രോത്സാഹനമാണ് ജയറാമിന് എന്നും കരുത്താകുന്നത്.
