ഇപോഴിതാ എല്ലാവരുടെയും സ്‍നേഹത്തിനും ആശംസയ്‍ക്കും നന്ദി പറഞ്ഞ് ജയസൂര്യ രംഗത്ത് എത്തിയിരിക്കുന്നു.

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ തന്റെ ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. വലിയ തോതിലുള്ള ആശംസകളായിരുന്നു ചലച്ചിത്ര ലോകത്ത് നിന്നും മറ്റിടങ്ങളില്‍ നിന്നും ജയസൂര്യക്ക് ലഭിച്ചത്. താരങ്ങളടക്കമുള്ളവര്‍ ജയസൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ എല്ലാവരുടെയും സ്‍നേഹത്തിനും ആശംസയ്‍ക്കും നന്ദി പറഞ്ഞ് ജയസൂര്യ രംഗത്ത് എത്തിയിരിക്കുന്നു.

View post on Instagram

നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകൾക്ക് നന്ദി. മനോഹരമായ ആളുകള്‍ എനിക്ക് ഒപ്പം ഉണ്ടെന്നതില്‍ നന്ദിയുണ്ട്, ഭാഗ്യവാനുമാണ് എന്നാണ് ജയസൂര്യ എഴുതിയിരിക്കുന്നത്. തന്റെ ഫോട്ടോയും ജയസൂര്യ പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് ജയസൂര്യയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

ജോഷിയുടെ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നുവെന്ന പ്രഖ്യാപനവും ജയസൂര്യ ജന്മദിനത്തില്‍ പങ്കുവെച്ചിരുന്നു.

നിഷാദ് കോയയാണ് ജയസൂര്യ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഇന്ത്യയിലും വിദേശത്തുമായിട്ടാണ് ജയസൂര്യയുടെ ചിത്രം ചിത്രീകരിക്കുക.

ജയസൂര്യയുടെ അഭിനയ ജീവിത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി അണിനിരക്കും. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടൻ പുറത്തുവിടും. ജയസൂര്യ തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയത്.