Asianet News MalayalamAsianet News Malayalam

'ഉഴപ്പ് എന്തെന്നു പോലും അറിയാത്ത കാലം', ഓര്‍മകളുമായി ജയസൂര്യ

ഉഴപ്പ് എന്തെന്നു പോലും അറിയാത്ത കാലം എന്നാണ് ജയസൂര്യ എഴുതിയിരിക്കുന്നത്.

Artist Jayasurya share his photo
Author
Kochi, First Published Oct 21, 2021, 3:03 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ജയസൂര്യ (Jayasurya). കാമ്പുള്ള കഥാപാത്രങ്ങളെയും വേറിട്ട ചിത്രങ്ങളും തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ കാട്ടുന്ന നടൻ. സാമൂഹ്യമാധ്യമങ്ങളിലൂടെ ജയസൂര്യ മിക്കപ്പോഴും തന്റെ വിശേഷങ്ങള്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ഇപോഴിതാ കോളേജ് കാലത്തെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.

ഉഴപ്പ് എന്തെന്നു പോലും അറിയാത്ത കാലം എന്നാണ് ജയസൂര്യ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. എന്തായാലും ജയസൂര്യയുടെ പഴയ ഫോട്ടോ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. അമ്പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി ജയസൂര്യ അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളം, സണ്ണി, സൂഫിയും സുജാതയും എന്നിവയിലെ അഭിനയത്തിന് തന്നെ അവാര്‍ഡിന് തെരഞ്ഞെടുത്തതിന് ജയസൂര്യ നന്ദിയും കുറിപ്പിലുടെ രേഖപ്പെടുത്തിയിരുന്നു. ജീവിതത്തിൽ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്‍ടമെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.  ദു:ഖത്തിലും സന്തോഷത്തിലും ഒരുപോലെ തനിക്ക് താങ്ങായ  കുടുംബത്തിനും നന്ദി പറഞ്ഞിരുന്നു ജയസൂര്യ.

ഒന്നും ഒറ്റയ്ക്ക് നേടാൻ കഴിയില്ല എന്ന് പൂർണമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇന്ന് എന്നെ ബെസ്റ്റ്ആക്ടർ അവാർഡിന് അർഹമാക്കിയ  മൂന്ന് സിനിമകൾ അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് .  ഈ അവാർഡ് എന്റെ അല്ല.നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്. ജീവിതത്തിൽ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്‍ടം. മത്സരം എപ്പോഴും ഒന്നാമൻ ആകാൻ വേണ്ടി ആണ്. അത് അസൂയ, നിരാശ,വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്‍ടപ്പെടുത്തും. ഹൃദയം അറിഞ്ഞ് സമർപ്പിക്കുക എന്നതാണ് ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന പാഠം. അതാണ് ഞാൻ ഈ സിനിമകളിൽ ചെയ്യാൻ ശ്രമിച്ചതും. ആക്ടർ ഒരു ഉപാധി മാത്രമാണ് , നമ്മുടെ ഹൃദയം മിടിക്കുന്നതിനും, ശ്വാസം
നിലനിർത്തുന്നതിനുമൊക്കെ കാരണമായ  അദൃശ്യമായ ഒരു ശക്തി ആണ് ഇതും ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും എന്നാണ് എന്റെ വിശ്വാസം. അവിടെ എനിക്ക് സ്ഥാനമില്ല. ആ ശക്തി ആരോട് മത്സരിക്കാനാണ്? എന്തിന് മത്സരിക്കാനാണ്? 

തീർച്ചയായും ഈ അവാർഡ് എന്നെ സന്തോഷവാനും , കൂടുതൽ ഉത്തരവാദിത്തമുള്ളവനും ആക്കുന്നുണ്ട്. ഈ സന്തോഷത്തിലുപരി ഞാൻ ഒരുപാട് സ്‍നേഹിക്കുന്ന ബഹുമാനിക്കുന്ന  പ്രതിഭാശാലികളായ കലാകാരൻമാർക്കൊപ്പം നിൽക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം . ഒരുപാടുപേർ വിളിച്ചിരുന്നു  സിനിമാ സൗഹൃദങ്ങൾ, പരിചയമുള്ള സുഹൃത്തുക്കൾ,പരിചയമില്ലാത്ത സനേഹിതർ, നിങ്ങളുടെ സ്‍നേഹവും, പ്രാർത്ഥനകളും ആണ്  ഇന്ന് ഞാൻ ഇവിടെ നിൽക്കാൻ കാരണം എന്ന തിരിച്ചറിവ് എന്നും ഉണ്ട്. ഈ സ്‍നേഹം എന്റെ സിനിമകളിലൂടെ ഞാൻ തിരിച്ചു തരും. എന്നത് മാത്രമാണ് നിങ്ങൾക്കെന്റെഗുരുദക്ഷിണ. എല്ലാവർക്കും എന്റെ സ്‍നേഹവും നന്ദിയും.. ഒപ്പം ദു:ഖത്തിലും സന്തോഷത്തിലും ഒരുപോലെ എനിക്ക് താങ്ങായ  എന്റെ കുടുംബത്തിനും എന്നുമായിരുന്നു ജയസൂര്യയുടെ കുറിപ്പ്.

Follow Us:
Download App:
  • android
  • ios