Asianet News MalayalamAsianet News Malayalam

ഇപ്പോഴും കുട്ടിത്തം വിട്ടുമാറിയിട്ടില്ല; അപൂര്‍വ ഫോട്ടോയുമായി ഖുശ്‍ബു

ആര്‍ത്ത് ചിരിക്കുന്ന തന്റെ പഴയൊരു ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.

artist Khusbu share her photo
Author
Chennai, First Published Apr 23, 2020, 10:47 PM IST

ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ഖുശ്‍ബു. സിനിമയില്‍ നിന്ന് ഇടവേളകള്‍ എടുത്തപ്പോള്‍ ഖുശ്‍ബു രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്‍തു. ഖുശ്‍ബുവിന്റെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ചെറുപ്പകാലത്തെ ഒരു ഫോട്ടോ ഖുശ്‍ബു ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. തന്നിലെ കുട്ടിത്തം ഇപ്പോഴുമുണ്ട് എന്നാണ് ഖുശ്‍ബു അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

ആര്‍ത്ത് ചിരിക്കുന്ന തന്റെ ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏതൊരു ചെറുപ്പക്കാരിയെപ്പോലെയും കുസൃതിക്കാരിയായിരുന്നു ഞാനും. എന്റെ ഉള്ളിലെ കുട്ടി ഇന്നും ഉണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും ഖുശ്‍ബു എഴുതിയിരിക്കുന്നു. കഴിഞ്ഞ ദിവസം സുഹാസിനിക്കൊപ്പമുള്ള ഒരു ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്‍തിരുന്നു. തന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞായിരുന്നു ഖുശ്‍ബു ഫോട്ടോ ഷെയര്‍ ചെയ്‍തത്.

Follow Us:
Download App:
  • android
  • ios