Asianet News MalayalamAsianet News Malayalam

ഇങ്ങനെ ചിരിക്കാൻ ഏറെ ഇഷ്‍ടം, ഇതാണ് മരുന്നും, ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു

സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കുമെന്നായിരുന്നു മുമ്പ് ഫോട്ടോ ഷെയര്‍ ചെയ്‍ത് ഖുശ്‍ബു എഴുതിയത്.

Artist Khushbu share her photo
Author
Kochi, First Published Jul 6, 2020, 8:02 PM IST

തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് നേതാവുമാണ് ഖുശ്ബു. ഒരുകാലത്ത് പ്രേക്ഷകരുടെ ആരാധാനപാത്രമായിരുന്നു ഖുശ്‍ബു. ഇപ്പോഴും ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒന്നിച്ചുള്ള ചിരി വല്ലാതെ ഇഷ്‍ടപ്പെടുന്നുവെന്നാണ് ഖുശ്‍ബു ക്യാപ്ഷനായി എഴുതിയിരിക്കുന്നതും.

ഭര്‍ത്താവും താനും ഒന്നിച്ച് ചിരിക്കുന്ന ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒന്നിച്ചിങ്ങനെ ചിരിക്കുന്നത് വല്ലാതെ ഇഷ്‍ടപ്പെടുന്നു. എന്റെ മരുന്ന്, എന്റെ മറുപാതി എന്നുമാണ് ഖുശ്‍ബു ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഖുശ്‍ബുവിന്റെ ഫോട്ടോയ്‍ക്ക് കമന്റ് ചെയ്‍ത് രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോകള്‍ കൗതുകപരമായ ക്യാപ്ഷനോടെ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതും വേറിട്ട രീതിയിലായിരുന്നു. ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്‍ബു എഴുതിയത്. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്. 2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായി.

Follow Us:
Download App:
  • android
  • ios