നടിയായും രാഷ്‍ട്രീയക്കാരിയായും ഒരുപോലെ ശ്രദ്ധേയയാണ് ഖുശ്‍ബു. രാഷ്‍ട്രീയത്തില്‍ തിരക്കുള്ളപ്പോഴും സിനിമ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല ഖുശ്‍ബു. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്‍ബുവിന്റെ മക്കളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഖുശ്‍ബു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ ബൊമ്മി കുട്ടികള്‍ എന്നാണ് ഖുശ്‍ബു എഴുതിയിരിക്കുന്നത്.

സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് സുന്ദര്‍ സി - ഖുശ്‍ബു ദമ്പതിമാര്‍ക്കുള്ളത്.  എന്റെ പ്രപഞ്ചം, എന്റെ നിധി, എന്റെ എല്ലാം എന്നാണ് ഖുശ്‍ബു കുട്ടികളെ കുറിച്ച് എഴുതിയിരിക്കുന്നത്. കുട്ടികളുടെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഇത്. മുമ്പും കുട്ടികളുടെ ഫോട്ടോ ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആനന്ദിത തടി കുറച്ച കാര്യത്തെ ഖുശ്‍ബു അഭിമാനത്തോടെ പറഞ്ഞത് അടുത്തിടെ ശ്രദ്ധേയമായിരുന്നു.

മക്കളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ മോശം കമന്റ് ചെയ്‍തവര്‍ക്ക് എതിരെ ഖുശ്ബു നേരത്തെ രംഗത്ത് എത്തിയിരുന്നു.

കോണ്‍ഗ്രസ് വിട്ട് അടുത്തിടെയാണ് ഖുശ്‍ബു ബിജെപിയിലേക്ക് എത്തിയത്.