ഇഷ്‍ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞതിന് ദൈവത്തിനു നന്ദിയെന്നാണ് കൃഷ്‍ണകുമാര്‍ പറയുന്നത്.

അവതാരകനായും നടനായും ശ്രദ്ധേയനായ കലാകാരാനാണ് കൃഷ്‍ണകുമാര്‍. കൃഷ്‍ണകുമാറിന്റെ ജന്മദിനം ആണ് ഇന്ന്. ഒട്ടേറെ താരങ്ങള്‍ കൃഷ്‍ണകുമാറിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ദൈവത്തിന് നന്ദിയെന്നാണ് ജന്മദിനത്തില്‍ പ്രതികരിക്കാനുള്ളത്.

അനുഗ്രഹീതമായ 52 വർഷങ്ങൾ. ഇഷ്‍ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു. ദൈവത്തിനു നന്ദി. 53 ലേക്ക് ഇന്നു കടക്കുന്നുവെന്നും കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൃഷ്‍ണകുമാര്‍ പറയുന്നു.

അഹാന കൃഷ്‍ണകുമാര്‍ ദിയ കൃഷ്‍ണകുമാര്‍, ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക കൃഷ്‍ണകുമാര്‍ എന്നിവരാണ് സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതികളുടെ കുടുംബം. 

കൃഷ്‍ണകുമാറിന്റെ മക്കളുടെ കുസൃതികളൊക്കെ സ്വന്തമെന്ന പോലെ പരിചിതമാണ് മലയാളി പ്രേക്ഷകര്‍ക്ക്.