നടൻ കൃഷ്‍ണകുമാറിന്റെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. രാത്രിയില്‍ ഒരാള്‍ ഗെയ്‍റ്റ് ചാടി കടക്കുകയായിരുന്നു. അതിക്രമിച്ച് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫസിൽ ഉൾ അക്ബറിനെയാണ് പൊലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ സഹായിച്ച കേരള പൊലീസിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്‍ണകുമാര്‍. കേരള പൊലീസിന്റെ ഫോട്ടോയും കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിന്ദനങ്ങൾ എന്നാണ് കൃഷ്‍ണകുമാര്‍ പറയുന്നത്.

നമസ്‍കാരം. ഇക്കഴിഞ്ഞ  3 ആം  തിയതി എന്റെ വീട്ടിലോട്ടു ഒരാൾ  അതിക്രമിച്ചു കയറിയ സംഭവുമായി ബന്ധപെട്ടു ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും പ്രയാസത്തിലും വളരെ അധികം വ്യക്തികൾ സഹായത്തിനെത്തി. ആദ്യം തന്നെ നന്ദി പറയേണ്ടത് കേരള  പൊലീസിനാണ്. രാത്രി സമയത്തു ഒരുപാടു ജോലിതിരക്കിനിടയിലും 10 മിനിട്ടിനകത്തു പൊലീസ് എത്തി ആക്രമിയെ  കീഴ്പ്പെടുത്തി ഞങ്ങളെ സുരക്ഷിതരാക്കിയ പ്രവർത്തിയെ പ്രകീർത്തിക്കുന്നു. വട്ടിയൂർകാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോട് എന്റെയും കുടുംബത്തിന്റെയും നന്ദി രേഖപെടുത്തുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും നന്മകൾ നേരുന്നു. അയൽവാസിയും അസിസ്റ്റന്റ് കമ്മിഷനെറുമായ ശ്രി സുനീഷ് ബാബുവിന് പ്രത്യേക നന്ദി. കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിന്ദനങ്ങൾ എന്നും കൃഷ്‍ണകുമാര്‍ പറയുന്നു.

ഞായറാഴ്‍ച രാത്രി 9.30ഓടെയായിരുന്നു യുവാവ് കൃഷ്‍ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്.

ഉടൻ തന്നെ കൃഷ്‍ണകുമാര്‍ പൊലീസിൽ അറിയിക്കുകയും വട്ടിയൂർക്കാവ് പൊലീസെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു.