ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാറും നടി കൃഷ്‍ണപ്രഭയും ഒന്നിച്ചുള്ള ഫോട്ടോ അടുത്തിടെ ചര്‍ച്ചയായിരുന്നു. യഥാര്‍ഥ കല്യാണമാണ് എന്ന് തെറ്റിദ്ധരിച്ചവരോട് കാര്യങ്ങള്‍ വെളിപ്പെടുത്തി കൃഷ്‍ണപ്രഭ തന്നെ രംഗതത് എത്തി.

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്. ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല. എന്ന് അവിവാഹിതയായ കൃഷ്‍ണപ്രഭ എന്നാണ് താരം എഴുതിയിരിക്കുന്നത്.