എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 റിലീസിന് എത്തി. മോഹൻലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി എത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ഇപോള്‍ സംവിധായകന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി കൃഷ്‍ണപ്രഭ. തന്റെ ഫോട്ടോയും കൃഷ്‍ണപ്രഭ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകാൻ അവസരം നല്‍കിയതിനാണ് കൃഷ്‍ണപ്രഭ നന്ദി പറയുന്നത്.

നന്ദി ജീത്തു സാർ.. ഒരു നല്ല സിനിമയുടെ ഭാഗമാവാൻ അവസരം നൽകിയതിന് എന്നാണ് കൃഷ്‍ണ പ്രഭ എഴുതിയിരിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കുടുംബമാണ് എല്ലാത്തിലും പ്രധാനം എന്ന ആശയത്തില്‍ ഊന്നിതന്നെയാണ് രണ്ടാം ഭാഗവും. എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം കാഴ്‍ചവയ്‍ക്കുന്നു. സിനിമ ചിത്രീകരണം മോണിറ്ററില്‍ കാണുന്ന തന്റെ ഫോട്ടോയാണ് കൃഷ്‍ണപ്രഭ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൃഷ്‍ണപ്രഭയ്‍ക്ക് എല്ലാവരും ആശംസകളും നേരുന്നു.

ഒന്നാം ഭാഗത്തിലുണ്ടായ മീന, എസ്‍തര്‍, അൻസിബ, ആശാ ശരത് എന്നിവര്‍ക്ക് പുറമേ മുരളി ഗോപിയും രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം രണ്ടാം ഭാഗത്തിലുമുണ്ട്.