Asianet News MalayalamAsianet News Malayalam

'ഞാൻ എന്റെ ഹൗസില്‍ മാത്രമാണ് ഉള്ളത്', വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടിന് എതിരെ കുഞ്ചാക്കോ ബോബൻ

വ്യാജ  ക്ലബ് ഹൗസ് അക്കൗണ്ടിന് എതിരെ കുഞ്ചാക്കോ ബോബൻ.

Artist Kunchacko boban against fake
Author
Kochi, First Published Jun 9, 2021, 4:28 PM IST

അടുത്ത കാലത്ത് ഏറ്റവും അധികം ചര്‍ച്ചയായതാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റാണ് ക്ലബ് ഹൗസിന്റെ ആകര്‍ഷണം. വ്യാജ ക്ലബ് ഹൗസ് അക്കൌണ്ടുകള്‍ വിവാദത്തിലുമായി. ഇപോഴിതാ താൻ ക്ലബ് ഹൗസില്‍ ഇല്ല എന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ രംഗത്ത് എത്തിയിരിക്കുന്നു.

ഞാൻ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ലബ് ഹൗസില്‍ ഇല്ല എന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. അടുത്തിടെ പൃഥ്വിരാജും വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇത് കുറ്റകരമാണ് എന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് നേരത്തെ സുരേഷ് ഗോപിയും രംഗത്ത് എത്തിയിരുന്നു. 

ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ക്ലബ് ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

 നേരത്തെ ദുല്‍ഖര്‍ അടക്കമുള്ള താരങ്ങളും വ്യാജ ക്ലബ് ഹൗസ് അഅക്കൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios