ജയരാജിന്റെ സ്‍നേഹം എന്ന സിനിമയിലൂടെ 1998ല്‍ വെള്ളിത്തിരയിലെത്തിയ നടിയാണ് ലെന. 2001ല്‍ രണ്ടാം ഭാവം എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുകഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളില്‍ സിനിമകള്‍ കുറവായിരുന്നു. പഠിത്തത്തിലും ലെന ശ്രദ്ധ കേന്ദ്രീകരിച്ചു. 2009ല്‍ വീണ്ടും സജീവമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ലെനയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത് സാജൻ ബേക്കറിയാണ്. ഇപ്പോള്‍ ലെന പങ്കുവെച്ച ഒരു പഴയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ഫോട്ടോയാണ് ലെന പങ്കുവെച്ചിരിക്കുന്നത്. യൗവന കാലത്ത് താൻ പ്രായമുള്ളതായി തോന്നുന്നുവെന്നാണ് ലെന ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലെന പറഞ്ഞത് ശരി തന്നെയെന്ന് പലരും സമ്മതിക്കുന്നു. ലെന ഷെയര്‍ ചെയ്‍ത ഫോട്ടോ കാണുമ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്. എന്തായാലും ഇപ്പോള്‍ ലെന കൂടുതല്‍ സുന്ദരിയാണ് എന്ന് ആരാധകര്‍ പറയുന്നു.