മലയാളത്തില്‍ ഒട്ടേറെ ശ്രദ്ധേയയായ കഥാപാത്രങ്ങള്‍ ചെയ്‍ത നടിയാണ് ലെന. നായികയായും സഹനടിയായുമൊക്കെ ലെന തിളങ്ങി. ലെനയുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നടൻ ആദില്‍ ഹുസൈന് ഒപ്പമുള്ള ലെനയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ലെന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷത്തെ കുറിച്ചാണ് ലെന പറയുന്നത്.

എന്ത് മികച്ച മനുഷ്യനും അതിശയകരമായ നടനും. ആദില്‍ ഹുസൈനൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവമുണ്ട് എന്ന് ലെന എഴുതുന്നു. ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകള്‍ എഴുതിയിരിക്കുന്നത്. എല്ലാവരും ലെനയെ അഭിനന്ദിച്ച് ആണ് കമന്റുകള്‍ എഴുതിയിരിക്കുന്നത്. ലെന തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. അടുത്തിടെ ടാറ്റ് ചെയ്‍ത കാര്യവും ലെന അറിയിച്ചിരുന്നു.

ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ഇംഗ്ലീഷ് സിനിമയിലാണ് ലെന ആദില്‍ ഹുസൈനൊപ്പം അഭിനയിക്കുന്നത്.

നതാലിയ ശ്യാം സംവിധാനം  ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം നിമിഷ സജയൻ പ്രധാന കഥാപാത്രമായുണ്ട്.