മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് വണ്‍. കടക്കല്‍ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഉടനെന്ന് വ്യക്തമാക്കി പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. മമ്മൂട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സംഭാഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വണ്‍.

സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിനിമയുടെ റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുതിയ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. കൊവിഡിന് മുന്നേ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയായിരുന്നു. കൊവിഡ് ആണ് സിനിമയുടെ റിലീസ് വൈകാൻ കാരണം. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഉടനെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തില്‍ തിയറ്ററുകള്‍ തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കേവലം രാഷ്‍ട്രീയ സിനിമകള്‍ക്കുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രമേയമാണ് വണ്‍ എന്ന ചിത്രത്തിന്.