Asianet News MalayalamAsianet News Malayalam

ജൂനിയര്‍ ആര്‍ടിസ്റ്റായ അനുഭവം, സത്യൻ ഉറങ്ങുമ്പോള്‍ അനുഗ്രഹം തേടി, അപൂര്‍വ ഫോട്ടോയുമായി മമ്മൂട്ടി

വെള്ളിത്തിരയില്‍ ആദ്യമായി അഭിനയിച്ചതിന്റെ ഓര്‍മകളാണ് മമ്മൂട്ടി പങ്കുവയ്‍ക്കുന്നത്.

Artist Mammootty share his photo
Author
Kochi, First Published Jun 30, 2021, 1:37 PM IST

മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ അഭിനയിച്ചത് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലാണ്. സത്യനും നസീറുമാണ് സിനിമയില്‍ നായകരായി എത്തിയത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ സിനിമയെ കുറിച്ചുള്ള ഓര്‍മകളുമായി തന്റെ ഒരു ഫോട്ടോ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോ ഒരാള്‍ കളര്‍ ചെയ്‍തിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണ് ഇത്. സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ പദവി എനിക്ക് ലഭിച്ചുവെന്നാണ് ഇതിനെ കുറിച്ച് മമ്മൂട്ടി പറയുന്നത്. സെല്ലുലോയിഡിൽ ഞാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതിൽ നിന്നുള്ള ഒരു സ്‍കീൻ ഗ്രാബാണിത്, ഇത് ചെയ്‍ത വ്യക്തിക്ക് നന്ദിയെന്നും മമ്മൂട്ടി പറയുന്നു.

 മറ്റൊരു കാലഘട്ടത്തിൽ നിന്ന് അത്തരം ഉജ്ജ്വലമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നുവെന്നും മമ്മൂട്ടി പറയുന്നു. 

സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു. ഷൂട്ടിംഗിന്റെ ഇടവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ കാലിൽ സ്‍പർശിച്ചത് താൻ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. കെ എസ് സേതുമാധവനാണ് ചിത്രം സംവിധാനം ചെയ്‍തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios