അന്തരിച്ച നടൻ പി സി ജോര്‍ജിന് ആദരാഞ്‍ജലിയുമായി മമ്മൂട്ടി.

നടൻ പി സി ജോര്‍ജിന് ആദരാഞ്‍ജലി നേര്‍ന്ന് മമ്മൂട്ടി. പി സി ജോര്‍ജിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ആദരാഞ്‍ജലികള്‍ എന്നും എഴുതിയിരിക്കുന്നു. പ്രായിക്കര അപ്പാ എന്ന പി സി ജോര്‍ജിന്റെ കഥാപാത്രത്തെ മനോജ് കെ ജയനും അനുസ്‍മരിച്ചു.

കുട്ടിക്കാലത്തെ കലാരംഗത്തോട് താല്‍പര്യം കാട്ടിയ ആളാണ് പി സി ജോര്‍ജ്. സ്‍കൂള്‍ തലത്തില്‍ അനുകരണ കലയിലും നാടകങ്ങളിലും സജീവമായിരുന്നു. വിദ്യാഭ്യാസ കാലം കഴിഞ്ഞ് പൊലീസ് ഓഫീസറായിട്ടായിരുന്നു കരിയര്‍ തുടങ്ങിയത്. 

പൊലീസ് ഓഫീസറായിരിക്കുമ്പോഴും പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു.

തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മെറിലാൻഡ് സുബ്രഹ്‍മണ്യനെ കണ്ടതാണ് വഴിത്തിരിവായത്. അംബ അബിക അംബാലിക എന്ന ചിത്രത്തില്‍ മെറിലാൻഡ് സുബ്രഹ്‍മണ്യം പി സി ജോര്‍ജിന് വേഷം നല്‍കി. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ കഥാപാത്രങ്ങളായി പി സി ജോര്‍ജ്ജ് എത്തി. സംഘം എന്ന സിനിമയിലെ പ്രായിക്കര പാപ്പാൻ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona