മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് മഞ്‍ജരി. മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മഞ്‍ജരിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഞ്‍ജരിയുടെ പുതിയ ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. മഞ്‍ജരി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. വന്ന വഴി മറക്കാതിരിക്കുകയെന്നാണ് മഞ്‍ജരി സൂചിപ്പിക്കുന്നത്.

ജീവിത യാത്ര എന്ന തലക്കെട്ടോടെയാണ് കുഞ്ഞ് കുറിപ്പ് മഞ്‍ജരി എഴുതിയിരിക്കുന്നത്. മലകളുടെ മുകളിൽ എത്തിക്കഴിഞ്ഞാൽ എല്ലാവരും മലകയറ്റം മറക്കുന്നു. എന്തൊക്കെ കഷ്‍ടപ്പാടുകള്‍ കടന്നാണ് അവിടെ എത്തിയത് എന്ന് അറിയണം എന്നാണ് വന്ന വഴി മറക്കരുത് എന്ന കാര്യത്തെ കുറിച്ച്  മഞ്‍ജരി എഴുതുന്നത്.  ജീവിതത്തില്‍ വിനയാന്വിതരായിരിക്കുക എന്നും മഞ്‍ജരി എഴുതുന്നു. മഞ്‍ജരി തന്റെ തന്നെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നതും.

മകള്‍‌ക്ക് എന്ന സിനിമയിലെ മുകിലിൻ മകളെ എന്ന ഗാനത്തിന് 2004ലും വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ മുള്ളുള്ള മുരിക്കിൻമേല്‍ എന്ന സിനിമയിലെ ഗാനത്തിന് 2008ലും മഞ്‍ജരി മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ ഇളയരാജയുടെ സംഗീതത്തിലാണ് മഞ്‍ജരി സിനിമ ഗായികയാകുന്നത്.