മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാല്‍ ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലാണ്. ഏകാഗ്രമായ നോട്ടത്തോടെയുള്ള മോഹൻലാലിന്റെ ഫോട്ടോ ആണ് ചര്‍ച്ചയാക്കുന്നത്.

മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എവിടെവെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് പറഞ്ഞിട്ടില്ല. മോഹൻലാല്‍ അടുത്തിടെ ആയുര്‍വേദ ചികിത്സയ്‍ക്ക് എത്തിയപ്പോഴുള്ള ഫോട്ടോയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.  പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ ആണ് മോഹൻലാല്‍ സുഖ ചികിത്സയ്‍ക്ക് എത്തിയത്. തലയില്‍ കെട്ടോടെയുള്ള ഫോട്ടോയായിരുന്നു അന്ന് പുറത്തുവന്നത്. മോഹൻലാലിന്റെ ചികിത്സയുടെ ഭാഗമായിട്ടുള്ള ചടങ്ങുകളുടെ ഫോട്ടോയും വന്നിരുന്നു.