മലയാളത്തിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരികയാണ്. മോഹൻലാല്‍ തന്നെയാണ് ദൃശ്യം രണ്ടിലും നായകൻ എന്നതാണ് പ്രധാന ആകര്‍ഷണം. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ദൃശ്യം 2 ടീസറിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ടീസര്‍ എത്തുന്ന ദിവസവും പ്രഖ്യാപിച്ചിരിക്കുകയാണ്.

വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ  ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു. പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം. ദൃശ്യം ഇന്ന് ഈ ഡിസംബർ 19ന്. ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ. ദൃശ്യം 2 ടീസറിന്റെ
കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ. ജനുവരി ഒന്നിന്.  പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക് എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.

ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദൃശ്യം ഒന്നിലെ മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്.