പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് മോഹൻലാല്‍.

പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹൻലാല്‍ ബോക്സിംഗ് താരമായിട്ടാണ് അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. താരം ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു. മോഹൻലാലിന്റെ അത്തരം പരിശീലന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ ബോക്സിംഗ് താരത്തിന്റെ വേഷത്തിലുള്ള ഒരു ഫോട്ടോ മോഹൻലാല്‍ തന്നെ പുറത്തുവിട്ടിരിക്കുന്നു.

മോഹൻലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന് ശേഷമായിരിക്കും പ്രിയദര്‍ശനൊപ്പം ചേരുക. ഇപ്പോള്‍ ട്വല്‍ത്ത് മാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻലാല്‍. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളും മോഹൻലാല്‍ നടത്തുന്നുണ്ട്. പ്രത്യേക ബോക്സിംഗ് പരിശീലനമാണ് മോഹൻലാല്‍ വേണ്ടിയുള്ളത്.

ട്വല്‍ത്ത് മാൻ എന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്.

ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.