നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ അഭിനയിക്കുന്നത്.

മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍ അടുത്തിടെ സമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുണ്ട്. സിനിമയ്‍ക്ക് പുറത്തെ തന്റെ ഫോട്ടോകള്‍ നിരന്തരം പങ്കുവയ്‍ക്കാറുണ്ട്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മോഹൻലാലിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലിന്റെ ഫോട്ടോ എന്തായാലും ഹിറ്റായിരിക്കുകയാണ്.

രാവിലെ തന്നെയാണ് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചത്. പ്രായം കുറഞ്ഞതുപോലെയെന്നാണ് മിക്കവരുടെയും കമന്റുകള്‍. ഫോട്ടോയ്‍ക്ക് മോഹൻലാല്‍ ക്യാപ്ഷൻ ഒന്നും എഴുതിയിട്ടില്ല. എങ്കിലും ഒട്ടേറെ പേരാണ് ഫോട്ടോ ലൈക്ക് ചെയ്‍തത്. മോഹൻലാല്‍ മുമ്പ് ഷെയര്‍ ചെയ്‍ത ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപോള്‍ അഭിനയിക്കുന്നത്.

ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

തമാശയ്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.