ഏറ്റവും സ്‍പെഷ്യല്‍ ആള്‍ എന്നാണ് മോഹൻലാല്‍ ദുല്‍ഖറിനെ കുറിച്ച് പറയുന്നത്.

മലയാളത്തിന്റെ പ്രിയ യുവ നടൻ ദുല്‍ഖറിന്റെ ജന്മദിനമാണ് ഇന്ന്. ദുല്‍ഖറിന് ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ ഫോട്ടോയും താരങ്ങള്‍ ഷെയര്‍ ചെയ്യുന്നു. ഏറ്റവും സ്‍പെഷ്യല്‍ ആള്‍ എന്നാണ് മോഹൻലാല്‍ വരെ ദുല്‍ഖറിനെ കുറിച്ച് പറയുന്നത്.

View post on Instagram

ഏറ്റവും സ്‍പെഷ്യല്‍ ആളായ ദുല്‍ഖറിന് സ്‍പെഷ്യല്‍ ജന്മദിന ആശംസകള്‍. ഈ ലോകത്ത് എല്ലാ സന്തോഷങ്ങള്‍ക്കും ദൈവം അനുഗ്രഹിക്കട്ടെ എന്നും എഴുതിയാണ് മോഹൻലാല്‍ ദുല്‍ഖറിന് ആശംസകള്‍ നേരുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. കുറുപ്പ് ആണ് ദുല്‍ഖര്‍ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

സല്യൂട്ട് എന്ന സിനിമയും ദുല്‍ഖര്‍ നായകനായി ചീത്രീകരണം കഴിഞ്ഞിട്ടുണ്ട്.

ദുല്‍ഖര്‍ തന്നെയാണ് സല്യൂട്ട് നിര്‍മിക്കുന്നതും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.