സഞ്‍ജു ബാബയ്‍ക്ക് എന്ന് പറഞ്ഞാണ് മോഹൻലാല്‍ ആശംസകള്‍ നേരുന്നത്.

ബോളിവുഡിലെ പ്രമുഖ താരം സഞ്‍ജയ് ദത്തിന്റെ ജന്മദിനമാണ് ഇന്ന്. ക്യാൻസറിനെ അതിജീവിച്ച് വെള്ളിത്തിരയില്‍ സജീവമാകുകയാണ് സഞ്‍ജയ് ദത്ത്. സഞ്‍ജയ് ദത്തിന്റെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തു. ഇപോഴിതാ മോഹൻലാലും സഞ്‍ജയ് ദത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഇന്നും എപ്പോഴും നിങ്ങൾക്ക് ധാരാളം സന്തോഷവും ആരോഗ്യവും നേരുന്നു. പ്രിയപ്പെട്ട സഞ്‍ജു ബാബയ്ക്ക് ജന്മദിനാശംസകൾ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. സഞ്‍ജയ് ദത്തിനൊപ്പമുള്ള ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് സഞ്‍ജയ് ദത്തിന് ആശംസകള്‍ നേരുന്നത്.

മുംബൈ കോകിലാബെൻ ആശുപത്രിയിലാണ് സഞ്‍ജയ് ദത്ത് ക്യാൻസറിന് ചികിത്സ തേടിയത്.

ആരോഗ്യകാരണങ്ങളാല്‍ താൻ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നായിരുന്നു അന്ന് സഞ്‍ജയ് ദത്ത് വ്യക്തമാക്കിയത്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും സഞ്‍ജയ് ദത്ത് പറഞ്ഞിരുന്നു. ഒടുവില്‍ ഇപോള്‍ സഞ്‍ജയ് ദത്ത് വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.