വിവാഹം കഴിഞ്ഞ് ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചുവന്നപ്പോള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച നടിയാണ് നസ്രിയ. കൂടെ എന്ന സിനിമയിലൂടെയായിരുന്നു നസ്രിയ വീണ്ടും സിനിമയില്‍ തിരികെയെത്തിയത്. അൻവര്‍ റഷീദിന്റെ ട്രാൻസ് എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിനിമയിലെ നസ്രിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് തന്നെയായിരുന്നു ചിത്രത്തില്‍ നായകനായതും. ഇപ്പോള്‍ നസ്രിയ ഒരു ഫോട്ടോയ്‍ക്ക് എഴുതിയ ക്യാപ്ഷൻ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പട്ടിക്കുട്ടിക്കൊപ്പമുള്ള ഫോട്ടോയാണ് നസ്രിയ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫഹദ് എന്തോ പറയുന്നുണ്ട്, ഞങ്ങള്‍ക്കൊന്നും മനസിലാകുന്നില്ല എന്നാണ് നസ്രിയ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തുന്നതും. നസ്രിയ സിനിമയില്‍ ചെയ്‍ത കഥാപാത്രങ്ങളില്‍ ചിലത് കുട്ടിത്തവും കുസൃതിയുമൊക്കെ കാണിക്കുന്ന കഥാപാത്രങ്ങളാണ്. അതുപോലെയാണ് നസ്രിയയുടെ ക്യാപ്ഷനും എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും നസ്രിയയുടെ ഫോട്ടോയും ക്യാപ്ഷനും ഹിറ്റാക്കിയിരിക്കുകയാണ്.