നസ്രിയ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ ഫഹദ്. സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെ മലയളികള്‍ സ്‍നേഹിക്കുന്ന നടി. നസ്രിയ ഫഹദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നസ്രിയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ലോക്ക്ഡൗണ് സെല്‍ഫിയെന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. നാനിയുടെ നായികയായിട്ടാണ് നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം.

വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ഭര്‍ത്താവു കൂടിയായ ഫഹദ് നായകനായ ട്രാൻസ് ആണ്.