Asianet News MalayalamAsianet News Malayalam

'സൈക്കിള്‍ ദിനത്തില്‍ ഒരു ത്രോബാക്ക്', വീണപ്പോഴുള്ള വീഡിയോയുമായി നടി പാര്‍വതി

സൈക്കിള്‍ ദിനത്തില്‍ ത്രോബാക്ക് ഫോട്ടോയുമായി പാര്‍വതി.

Artist Parvathi share her photo
Author
Kochi, First Published Jun 3, 2021, 1:07 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടി. പാര്‍വതി തിരുവോത്തിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക സൈക്കിള്‍ ദിനത്തില്‍ പാര്‍വതിയുടെ ത്രോബാക്ക് ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ലോക സൈക്കിള്‍ ദിനം ആണത്രേ. അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ 10/10 എരിതീയിൽ എണ്ണ വാരിക്കോരി ഒഴിച്ചുകൊണ്ട് വീഡിയോ എടുത്ത മഹാനുഭാവലു പ്രണാമം എന്നുമാണ് പാര്‍വതി എഴുതിയിരിക്കുന്നത്.

എന്നു നിന്റെ മൊയ്‍തീൻ എന്ന സിനിമയ്‍ക്കാണ് പാര്‍വതിക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്  ലഭിക്കുന്നത്.

ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios